Connect with us

Kerala

ജാതിപ്പേര് വിളിച്ച് അധിക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരെ കേസ്‌

Published

|

Last Updated

തിരുവനന്തപുരം: വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് പരാതികള്‍ പരിശോധിച്ച പേരൂര്‍ക്കട പോലീസ് ഒരു പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

വിദ്യാര്‍ഥികള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്ന് കമ്മീഷന്‍ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്.

അതേസമയം, സമരം ഉടന്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രിയോടും ആവശ്യപ്പെട്ടു.

Latest