Connect with us

International

അഭയാര്‍ഥി വിലക്ക്: നിലപാടില്‍ മാറ്റമില്ലെന്ന് ട്രംപ്

Published

|

Last Updated

ന്യൂയോര്‍ക്ക്: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് യുഎസ് പ്രവേശനം വിലക്കിയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിലക്ക് സുഗമമായി നടപ്പാക്കി വരികയാണെന്ന് പറഞ്ഞ ട്രംപ് ഇത് മുസ്ലിംകള്‍ക്ക് എതിരായ വിലക്കല്ലെന്നും വ്യക്തമാക്കി.

കുടിയേറ്റക്കാരുടെ അഭിമാന രാജ്യമാണ് യുഎസ്. അടിച്ചമര്‍ത്തലുകളില്‍ നിന്നും രക്ഷപ്പെട്ടെത്തുന്നവരോടുള്ള കാരുണ്യപൂര്‍വമായ പെരുമാറ്റം രാജ്യം തുടരുകതന്നെ ചെയ്യും. അതേസമയം, സ്വന്തം പൗരന്‍മാരുടേയും രാജ്യത്തിന്റേയും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനുമാകില്ല. എന്നും ധൈര്യശാലികളുടേയും സ്വതന്ത്രരുടേയും നാടാണ് യുഎസ് എന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ നിലപാടിനെതിരെ അമേരിക്കയിലടക്കം ലോക വ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന്. ഇറാന്‍, ഇറാഖ്, സിറിയ, സുഡാന്‍, ലിബിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.

Latest