പൂനൈ ഇന്‍ഫോസിസ് ക്യാമ്പസില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍

Posted on: January 30, 2017 9:45 am | Last updated: January 30, 2017 at 12:37 pm
SHARE

പൂനൈ: പൂനൈ ഇന്‍ഫോസിസ് ക്യാമ്പസില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രസീല രാജു (25) ആണ് മരിച്ചത്. കമ്പ്യൂട്ടറിന്റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം.

സംഭവത്തില്‍ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ അസം സ്വദേശി ബാബന്‍ സൈക്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സിഎസ്ടിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അസമിലേക്കുള്ള ട്രെയിന്‍ കാത്തിരിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.