ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം സെറീന വില്യംസിന്

Posted on: January 28, 2017 4:15 pm | Last updated: January 28, 2017 at 4:11 pm
SHARE

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം സെറീന വില്യംസിന് ഫൈനലില്‍ സഹോദരി വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറീനയുടെ കിരീടനേട്ടം. സ്‌കോര്‍ 6-4,6-3

സെറീനയുടെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടമാണിത്. ആധുനിക ടെന്നീസില്‍ കൂടുതല്‍ ഗ്രാന്‍സ്ലാം എന്ന റെക്കോര്‍ഡും സെറീനയ്ക്ക് ഇതോടെ സ്വന്തമായി. 22 കിരീടമുള്ള സ്‌റ്റെഫി ഗ്രാഫിനെ പിന്തള്ളി 23 ാം കിരീടത്തോടെ സെറീനയാണ് മുന്നില്‍. കിരീടനേട്ടത്തോടെ സെറീന ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

അതേസമയം അഞ്ച് തവണ വിംബിള്‍ഡണും രണ്ട് തവണ യുഎസ് ഓപണും നേടിയിട്ടുള്ള വീനസിന് ഫ്രഞ്ച് ഓപണും ആസ്‌ത്രേലിയന്‍ ഓപണും നേടാന്‍ സാധിച്ചിട്ടില്ല. നാല് ഗ്രാന്റ്സ്ലാമും നേടി കരിയര്‍സ്ലാം നേടിയ താരമാണ് സെറീന വില്യംസ്.