30ന് സ്‌കൂളുകളില്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കണം

Posted on: January 28, 2017 2:05 pm | Last updated: January 28, 2017 at 1:55 pm
SHARE

തിരുവനന്തപുരം: സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തിയോടനുബന്ധിച്ച് ഈ മാസം 30ന് സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അസംബ്ലികളിലും വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന് ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കും.

ജനുവരി 30നുള്ളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപവത്കരിച്ചിട്ടില്ലാത്ത മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപവത്കരിക്കണമെന്ന് വിമുക്തി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 20നുള്ളില്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ലഹരിക്കെതിരെ വിമുക്തിയുടെ സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം.