പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ മുസ് ലിയാര്‍ പടനിലം വഫാത്തായി

Posted on: January 28, 2017 12:45 pm | Last updated: January 28, 2017 at 2:50 pm
SHARE

കോഴിക്കോട്: മര്‍കസ് ശരീഅത്ത് കോളേജ് മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഹുസൈന്‍ മുസ്്‌ലിയാര്‍ പടനിലം വഫാത്തായി. 75 വയസ്സായിരുന്നു.

1942 പടനിലം കുമ്മക്കോട്ടു ഹൗസില്‍ പരീദ് മുസ്്‌ലിയാരുടെയും ഫാത്വിമയുടെയും മകനായി ജനിച്ചു. അഞ്ചാം വയസ്സില്‍ ഓത്തുപള്ളിയില്‍ നിന്ന് പഠനമാരംഭിച്ചു. പതിനേഴാം വയസ്സ് വരെ നാട്ടില്‍ തന്നെ മതപഠനവും ഭൗതിക പഠനവും അഭ്യസിച്ചു. തുടര്‍ന്ന് വാവാട് പോക്കരുട്ടി മുസ്്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ഒരു വര്‍ഷം അദ്ദേഹത്തിന് കീഴില്‍ മതപഠനം അഭ്യസിച്ചു. അടുത്ത വര്‍ഷം അണ്ടോണ അബ്്ദുല്ല മുസ്്‌ലിയാരുടെ കീഴില്‍ പഠനമാരംഭിച്ചു. ആറു വര്‍ഷം അദ്ദേഹത്തിന് കീഴില്‍ പഠിച്ചു. 24ാം വയസ്സില്‍ ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ മുഖ്തസര്‍ ക്ലാസിലെത്തി. മൂന്ന് വര്‍ഷത്തെ പഠനശേഷം ഫസ്റ്റ് ക്ലാസോടെ പാസ്സായി. 1969 മുതല്‍ പറമ്പത്ത് കാവ് ജുമാമസ്ജിദില്‍ അധ്യാപനം ആരംഭിച്ചു.

ഇരുപത് വര്‍ഷം അവിടെ ദര്‍സ് നടത്തി. പത്ത് വര്‍ഷത്തോളം മഹല്ലിന്റെ ഖാസിയുമായിരുന്നു. 1989 മുതല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാരുടെ അഭ്യര്‍ത്ഥന പ്രകാരം മര്‍കസില്‍ മുദരിസായി ചേര്‍ന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ആ പദവിയില്‍ തുടരുന്നു. 1994ല്‍ സമസ്ത മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. ഭാര്യ; ഞെടിയപറമ്പില്‍ ഫാത്വിമ. മക്കള്‍; മുഹമ്മദ് അഷ്‌റഫ്, മൈമൂന, ഹഫ്‌സ. ജനാസ നിസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പടനിലത്ത് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here