Connect with us

National

സുന്ദരി പരാമര്‍ശം: വിനയ് കത്യാര്‍ക്ക് പ്രിയങ്കയുടെ മറുപടി

Published

|

Last Updated

ന്യൂഡല്‍ഹി: ബിജെപിക്ക് സ്ത്രീകളോടുള്ള മനോഭാവം തെളിയിക്കുന്നതാണ് വിനയ് കത്യാറിന്റെ പരാമര്‍ശമെന്ന് പ്രിയങ്ക ഗാന്ധി. പ്രിയങ്ക അത്ര സുന്ദരിയല്ലെന്നും പ്രയങ്കയേക്കാള്‍ സൗന്ദര്യമുള്ളവര്‍ ബിജെപിയില്‍ ഉണ്ടെന്നുമായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപിയായ വിനയ് കത്യാറുടെ പരാമര്‍ശം.

കത്യാറിന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിച്ചെന്നും പ്രിയങ്ക പറഞ്ഞു. പാര്‍ട്ടിയിലെ സ്ത്രീകളെ ബിജെപി ഇങ്ങനെയാണോ തരംതിരിക്കുന്നതെന്നും അവര്‍ ചോദിച്ചു. മോശവും തരംതാണതുമായ പരാമര്‍ശമാണ് വിനയ് കത്യാര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് ആര്‍എസ് സുര്‍ജേവാല പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.