Connect with us

Malappuram

ശസ്ത്രക്രിയ തുണയായി; പട്ടിയുടെ വയറ്റില്‍ നിന്ന് അടക്ക പുറത്തെടുത്തു

Published

|

Last Updated

നിലമ്പൂര്‍: വളര്‍ത്തുപട്ടിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ അടക്ക പുറത്തെടുത്തു. കാട്ടുമുണ്ട പുള്ളി നടുവത്ത് രവീന്ദ്രന്റെ ഒന്നരവയസ് പ്രായമായ ലാബ്രഡോര്‍ ഇനത്തില്‍പെട്ട കാഞ്ചിയെന്ന പെണ്‍ പട്ടിയെയാ
ണ് നിലമ്പൂര്‍ വെറ്റിനറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത്.
28 ദിവസങ്ങള്‍ക്ക് മുമ്പ് അവശ നിലയിലായ കാഞ്ചിയെ അടുത്തുള്ള ഡിസ്‌പെന്‍സറിയിലും, മലപ്പുറം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

കൂടുതല്‍ അവശയായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഡോ. ഹരിയുടെ നിര്‍ദ്ദേശപ്രകാരം രവീന്ദ്രന്‍ കാഞ്ചിയെ നിലമ്പൂര്‍ വെറ്റിനറി ആശുപത്രിയിലെ ഡോ. ജിനു ജോണിന്റെയും ഡോ. പ്രതാപിന്റെയും അടുത്തെത്തിക്കുകയായിരുന്നു. ശസ്ത്രക്രിയയിലാണ് വയറ്റിനുള്ളില്‍ നിന്നും തോടുപൊളിക്കാത്ത അടക്ക കണ്ടെടുത്തത്.