Connect with us

Palakkad

പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടുന്ന കൂട്ടായ്മകള്‍ ഉയര്‍ന്ന് വരണം;പി ശ്രീരാമകൃഷ്ണന്‍

Published

|

Last Updated

ചെര്‍പ്പുള്ളശ്ശേരി: പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടുന്ന കൂട്ടായ്മകള്‍ ഉയര്‍ന്ന് വരണമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചളവറ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്നുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് കേരള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് . ഇത് നശി പ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം തിരിച്ചറിയണം. പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ചളവറയിലും ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വത്സല അധ്യക്ഷത വഹിച്ചു. ടോയ്‌ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും,സംസ്ഥാന തല മേളകളില്‍ വിജയികളായ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും എം ബി രാജേഷ് എം പി നിര്‍വ്വഹിച്ചു.സുവര്‍ണ്ണ ജൂബിലി സംഘാടക സമിതി ചെയര്‍മാന്‍ പി കെ സുധാകരന്‍, പി ടി എ പ്രസിഡന്റ് ഇ ചന്ദ്രബാബു, മാനേജര്‍ എം പി ബാലന്‍, പ്രിന്‍സിപ്പാള്‍ കെ റാണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍,ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി പ്രീത, ഡി ഇ ഒ പി വി വനജകുമാരി, എ ഇ ഒ എന്‍ ഡി സുരേഷ്, ചളവറ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ പി സത്യപാലന്‍, വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി സുധിന, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി വിലാസിനി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി അബ്ദുല്‍ റഹ്മാന്‍,കെ വി ജയന്‍ സംസാരിച്ചു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് സ്വതന്ത്ര ചിന്തയും മത നിരപേക്ഷതയും”എന്ന വിഷയത്തില്‍ നടന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം കെ ഇ എന്‍ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും, കെ പി എ സി അവതരിപ്പിച്ച എന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു”എന്ന നാടകവും അരങ്ങേറി

 

Latest