ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിന് സകൗട്ട് സംഘം റെഡി

Posted on: January 25, 2017 1:17 pm | Last updated: January 25, 2017 at 1:17 pm
SHARE

ദമ്മാം: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കുന്നതിന് ഹജ്ജ് ഉംറ പൊതു സുരക്ഷാ വിഭാഗത്തിന്റെയും സഊദി സകൗട്ട് സംഘത്തിന്റെയും സംയുക്ത സംഗമം നടന്നു. പൊതു സുരക്ഷാ അസിസ്റ്റന്റ് ഡയറക്ടറും മേജര്‍ ഡോ. സഊദ് ബിന്‍ അബ്ദുല്ല സെല്‍, സഊദി അറേബ്യന്‍ ബോയ് സ്‌കൗട്ട് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. അബ്ദുല്ല സുലൈമാന്‍ അല്‍ ഫഹദ് മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ച സംഗമത്തില്‍ അസോസിയേഷന്‍ കമ്മീഷണര്‍ ഡോ. ഗാനിം സഅദ് അല്‍ ഗാനിം തീര്‍ത്ഥാകരെ സേവിക്കുന്നതില്‍ രണ്ട് വിഭാഗത്തിന്റെയും സഹകരണവും യോജിപ്പും ഉറപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതോടൊപ്പം ഓരോ വര്‍ഷവും തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള ക്യാമ്പ് തയ്യാറാക്കല്‍, റമളാനിലെ പ്രത്യേക സൗകര്യങ്ങളൊരുക്കല്‍ തുടങ്ങി അഭിമാനകരമായ സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്ന സ്‌കൗട്ട് സംഘത്തെ അധികൃതര്‍ അഭിനന്ദിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here