Connect with us

Wayanad

യു പി തിരഞ്ഞെടുപ്പോടെ ബി ജെ പിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങും: എം ഐ ഷാനവാസ് എം പി

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് വയനാട് എം പി എം ഐ ഷാനവാസ് പറഞ്ഞു.

വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബി ജെ പിയുടേയും നരേന്ദ്രമോദിയുടേയും കൗണ്ട് ഡൗണ്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു ഡി എഫ് വയനാട് കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷന്‍ സമ്പ്രദായം അട്ടിമറിച്ചു സാധാരണ ജനങ്ങളെ പട്ടിണിക്കിടുകയും അഞ്ചു ലക്ഷത്തിലധികം ആളുകളുടെ പെന്‍ഷന്‍ വെട്ടി മാറ്റുകയും ചെയ്ത പണറായി വിജയന്‍ നരേന്ദ്രമോദിയുടെ മറ്റൊരു പതിപ്പാണ്. അഭിനവ ഹിറ്റ്‌ലറാണ് നരേന്ദ്ര മോദിയെന്നും ഷാനവാസ് പറഞ്ഞു.

വയനാടിന്റെ സമഗ്ര പുരോഗതി തടസ്സപ്പെടുത്തുന്ന നടപടികളാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എം പി കുറ്റപ്പെടുത്തി. കണ്‍വീനര്‍ പി പി എ കരീം അധ്യക്ഷതനായി. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ കെ അഹമ്മദ് ഹാജി, പി കെ അബൂബക്കര്‍, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, ഉഷാകുമാരി, ശകുന്തള ഷണ്‍മുഖന്‍, കെ കെ ഹംസ, കെ കെ അബ്രഹാം, പി പി ആലി, പി കെ അനില്‍കുമാര്‍, സി മൊയ്തീന്‍കുട്ടി, റസാഖ് കല്‍പ്പറ്റ, എം എ ജോസഫ്, അഡ്വ ഐസക്, ഹാരിസ് കെ, മാണി ഫ്രാന്‍സീസ്, ടി മുഹമ്മദ്, പടയന്‍ മുഹമ്മദ്, അഡ്വ. എന്‍ കെ വര്‍ഗീസ്, എം എ അസൈനാര്‍, പി ഇസ്മാഈല്‍, എന്‍ കെ റഷീദ്, പി കെ അസ്മത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.