Connect with us

Sports

ഈ ഗോളി ചിരിപ്പിച്ചു കൊല്ലും !

Published

|

Last Updated

ഫുട്‌ബോളില്‍ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. ഓരോ നിമിഷത്തിനും പലപ്പോഴും കിരീടത്തിന്റെ വിലയുണ്ടെന്ന് എത്രയോ ചാമ്പ്യന്‍ഷിപ്പുകള്‍ തെളിയിച്ചതാണ്. ടീം ജയിച്ച് നില്‍ക്കുമ്പോള്‍ കളിക്കാര്‍ ഗ്രൗണ്ടില്‍ പലവിധത്തില്‍ സമയം കളയുക പതിവ് തന്ത്രമാണ്. ഗോള്‍ കീപ്പര്‍മാര്‍ക്ക് ഇതില്‍ പ്രധാന പങ്ക് വഹിക്കാനുണ്ട്. ഗോള്‍ കിക്ക് ലഭിച്ചാല്‍ എതിര്‍ കോര്‍ണറിലേക്ക് കുത്തനെ അടിച്ചു വിട്ടാണ് സമയം കളയുക. വിംഗര്‍മാര്‍ പന്ത് പിടിച്ചെടുത്ത് കോര്‍ണര്‍ ഫഌഗിനടുത്ത് പന്തുമായി സമയത്തെ കൊല്ലും !
നാഷന്‍സ് കപ്പില്‍ അള്‍ജീരിയക്കെതിരെ സെനഗല്‍ ഗോളി സമയം കളയാന്‍ കാണിച്ച് കൂട്ടിയത് കണ്ടാല്‍ ചിരിച്ചു ചാകും. ഗോള്‍ കിക്കെടുക്കാന്‍ ശ്രമിക്കവെ സെനഗല്‍ ഗോളി ഖാദിം എന്‍ദിയെ തന്റെ കാലുകള്‍ തടഞ്ഞ് വീഴുന്നു. ഇത് ബോധപൂര്‍വം ചെയ്യുന്നതാണെന്ന് വീഡിയോയില്‍ വ്യക്തം. വീണതോ പോകട്ടെ, ആശാന്‍ അവിടെ കിടന്ന് മാരക ഫൗള്‍ പറ്റിയത് പോലെ ഉരുണ്ട് കളിച്ചു.

എതിര്‍ താരങ്ങള്‍ക്ക് ദേഷ്യം വരാന്‍ വേറെ എന്തെങ്കിലും വേണോ. അവര്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറിയ വാക്കേറ്റവും.

Latest