മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം ബെംഗളൂരുവില്‍

Posted on: January 25, 2017 8:29 am | Last updated: January 25, 2017 at 11:30 am
SHARE

ബെംഗളൂരു: മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സമ്മേളനം അടുത്ത മാസം 13ന് ബെംഗളൂരുവില്‍ നടക്കും. സര്‍പ്പുട്ടണച്ചെട്ടി ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 800 പ്രതിനിധികള്‍ സംബന്ധിക്കും.

സമ്മേളനത്തിന്റെ പ്രഖ്യാപനവും പ്രാദേശിക സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വഹിച്ചു. സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ പി എം സാദിഖലി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, മുന്‍ എം പി അബ്ദുര്‍റഹിമാന്‍, സോണല്‍ സെക്രട്ടറി സിറാജ് ഇബ്‌റാഹിം സേട്ട്, കേരള സെക്രട്ടറി കെ എസ് ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു.