Connect with us

Kannur

കണ്ണൂരില്‍ യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

Published

|

Last Updated

പരിയാരം: കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്ന് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. പരിയാരത്താണ് ഉത്തരേന്ത്യയില്‍ നടക്കുന്നതിന് സമാനമായ സംഭവം.വായാട് സ്വദേശി ബക്കളം ഖാദര്‍(38) ആണ് മരിച്ചത്. അതിക്രൂരമായി മര്‍ദ്ദനമേറ്റ് കൈകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സ കിട്ടാതെയാണ് മരിച്ചത്. യുവാവിനെ അവശനിലയില്‍ കണ്ടിട്ടും പ്രദേശവാസികള്‍ ആരും തിരിഞ്ഞുനോക്കിയില്ല. റോഡരികില്‍ യുവാവിനെ കണ്ട വഴിയാത്രികരാണ് വിവരം പൊലീസില്‍ അറിയിച്ചത്.
പൊലീസെത്തി മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest