Connect with us

Kerala

ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ സമരം ന്യായമാണെന്ന് വിഎസ് അച്യുതാനന്ദന്‍

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ സമരം ന്യായമാണെന്ന് വിഎസ് അച്യുതാനന്ദന്‍. ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി അക്കാദമി കൈവശം വെച്ചിരിക്കുന്നു. അധികമുള്ള ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്.

അതേസമയം ലോ അക്കാദമിയിലെ പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് വൈകീട്ട് നാലിനാണ് ചര്‍ച്ച.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍, രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷ്മി നായര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം ലോ അക്കാദമി മാനേജ്‌മെന്റുമായി ആശയവിനിമയം നടത്താനാണ് നീക്കമെന്നാണ് സൂചന.

Latest