കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം: ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി

Posted on: January 25, 2017 10:18 am | Last updated: January 25, 2017 at 1:29 pm

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങളില്‍ ഗവര്‍ണര്‍ പി. സദാശിവം ഇടപെടണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. പാര്‍ട്ടി ദേശീയ നേതൃത്വമാണ് ഈ ആവശ്യം ഉന്നയിച്ചത്.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിക്കും.