എക്കോസ്‌പോര്‍ട് പ്ലാറ്റിനം എഡിഷന്‍ വിപണിയിലെത്തി

Posted on: January 25, 2017 9:40 am | Last updated: January 24, 2017 at 11:40 pm
SHARE

കൊച്ചി : ഫോര്‍ഡ് ഇന്ത്യയുടെ കോംപാക്ട് എസ് യു വി ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിന്റെ പ്ലാറ്റിനം എഡിഷന്‍ വിപണിയിലെത്തി. പെട്രോള്‍ വേരിയന്റിന് 10.39 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം. ഡല്‍ഹി) വില. ഡീസല്‍ എന്‍ജിന്‍ വേരിയന്റിന് 10.69 ലക്ഷവും (എക്‌സ് ഷോറൂം. ഡല്‍ഹി) ആണ് വില. ഫോര്‍ഡിന്റെ വിശ്വസ്തമായ 1.5 ലിറ്റര്‍ റ്റിഡിസിഐ ഡീസല്‍ എന്‍ജിനും ആഗോള ശ്രദ്ധ നേടിയ 1.01 എക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിനുമാണ് പുതിയ പ്ലാറ്റിനം എഡിഷന്റെ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍.

ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ആറ് എയര്‍ ബാഗുകള്‍, സമാനതകളില്ലാത്ത 100 പിഎസ് (73.8 ) ഉയര്‍ന്ന കരുത്തും 1.5 ലിറ്റര്‍ ടി ഡി സി ഐ ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 22.27 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയും, ഫോര്‍ഡിന്റെ ലോകപ്രശസ്തമായ 1.01 എക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍ 125 പിഎസ് കരുത്തും ഒരു ലിറ്ററിന് 18.88 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു. സാറ്റലൈറ്റ് നാവിഗേഷനും റിയര്‍ വ്യൂ ക്യാമറയും വീഡിയോ, മ്യൂസിക് പ്ലേബാക്ക് സൗകര്യങ്ങളുമുള്ള ഏറ്റവും പുതിയ 8-ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയാണ് മറ്റൊരു പ്രത്യേകത.