Connect with us

Kerala

കെ എസ് ആര്‍ ടി സി ട്രാവല്‍ കാര്‍ഡുകള്‍ക്കും പിങ്ക് ബസിനും തുടക്കമായി

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ യാത്രക്കാര്‍ക്ക് ഇനി പ്രീ പെയ്ഡ് കാര്‍ഡുകളും. പ്രതിമാസ ട്രാവല്‍ കാര്‍ഡിന്റെ ഉദ്ഘാടനവും വനിതകള്‍ക്കുള്ള പിങ്ക് ബസിന്റെ ഫഌഗ് ഓഫും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വൈവിധ്യവത്കരണത്തിലൂടെ നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ട്രാവല്‍ കാര്‍ഡും പിങ്ക് ബസും ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി നിലവില്‍ ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഡ്രൈവര്‍, കണ്ടക്ടര്‍, ഡിപ്പോ എന്നിവക്ക് കാഷ് അവാര്‍ഡ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തി മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ഥിരം യാത്രക്കാരുടെ സൗകര്യാര്‍ഥമാണ് പരിധിയില്ലാത്ത യാത്രക്ക് പ്രതിമാസ ട്രാവല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. മുന്‍കൂര്‍ പണമടച്ചാണ് കാര്‍ഡ് വാങ്ങുന്നത്. ബ്രോണ്‍സ് (1000 രൂപ), സില്‍വര്‍ (1500 രൂപ), ഗോള്‍ഡ് (3000 രൂപ), പ്രീമിയം (5000 രൂപ) എന്നിങ്ങനെ നാലുതരം കാര്‍ഡാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാല് വിഭാഗത്തിലായി 3000 കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നിശ്ചിത തുകക്കുള്ള പ്രതിമാസ പാസ് എടുക്കുന്നവര്‍ക്ക് ബസുകളില്‍ യഥേഷ്ടം യാത്ര ചെയ്യാം. ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ പരിശീലനവും നല്‍കി.

Latest