Connect with us

Gulf

ജിദ്ദ വെടിവെയ്പ് ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ടെതെന്ന് സഊദി അറേബ്യ

Published

|

Last Updated

ദമ്മാം: കഴിഞ്ഞ ദിവസം ജിദ്ദയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടയില്‍ സ്വയം പൊട്ടിത്തെറിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സുമായി ബന്ധപ്പെട്ടതാണെന്ന് സഊദി അഭ്യന്തര മന്ത്രാലയം.

പ്രവാചക പള്ളിയിലേതടക്കം മുമ്പ് നടന്ന പല അക്രമ സംഭവങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും ഇവര്‍ക്ക് ബന്ധമുണ്ട്. ജിദ്ദയുടെ കിഴക്ക് ഭാഗം അല്‍ ഹറസത്ത് ജില്ലയില്‍ നടന്ന സുരക്ഷാസേനയുടെ ഓപറേഷനു ശേഷം രാജ്യത്ത് അക്രമത്തിന് ആസൂത്രണം ചെയ്ത രണ്ടു പേരെ അഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുത്തിരുന്നു. 2015 ല്‍ സഊദിയുടെ തെക്കു പ്രദേശമായ നജ്‌റാനില്‍ ശീഈ പള്ളി അക്രമത്തില്‍ സ്വദേശി കൊല്ലപ്പെട്ട സംഭവവുമായി രാജ്യം തിരയുന്ന ഖാലിദ് അല്‍ സര്‍വാനിയാണ് ഇതിലൊന്ന്. ഇദ്ദേഹം അനേകം തീവ്രവദ പ്രവര്‍ത്തനങ്ങളിലെ കണ്ണിയും വിദേശ രാജ്യങ്ങളുമായി തര്‍ക്കത്തിലുള്ള പ്രത്യേക പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് മുഖേന ജനങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുന്നതിന് നേതൃത്വം വഹിച്ച ആളുമാണെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് ജയില്‍ ശിക്ഷ അനുഭവിക്കുകയും ഇസ്‌ലാമിക് സ്‌റ്റേറ്റ് നടത്തിയതായി സ്ഥിരീകരിച്ച അക്രമണങ്ങളില്‍ പങ്കുള്ളതായി തെളിയിക്കപ്പെട്ട നാദി അല്‍ മദിയാനിയാണ് കസ്റ്റഡിയിലെടുക്കപ്പെട്ട രണ്ടാമന്‍. 2014 മുതല്‍ തീവ്ര അക്രമോല്‍സുക ഗ്രൂപ്പിന്റെ ബോംബ് സ്‌ഫോടന പരമ്പരകളില്‍ നിരവധി ശീഈ വിഭാഗക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും മരണപ്പെട്ടിരുന്നു. ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും അറേബ്യന്‍ ഗള്‍ഫ് നിയമങ്ങളെ വെല്ലുവിളിക്കുകയും ചെയ്താണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാര്യമായ അയല്‍പക്കമില്ലാത്ത ഒറ്റപ്പെട്ട കെട്ടിടങ്ങളും മറ്റും വാടകക്കെടുത്ത് ഒളിത്താവളമായും സംഭരണശാലകളായും ഇവര്‍ ഉപയോഗിക്കുന്നതായി റിപ്പേര്‍ട്ടുണ്ട്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഖത്വീഫിലെ അവാമിയയില്‍ ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഒരു കുടുംബത്തിലെ ആറു പേരെ അറസ്റ്റു ചെയ്തത് മരുഭൂമിയില്‍ ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ഇത്തരം കെട്ടിടത്തിലെ താവളത്തില്‍ നിന്നാണ്.

 

---- facebook comment plugin here -----

Latest