റാസ് അല്‍ ഖൈമയില്‍ ആലിപ്പഴ വര്‍ഷം

Posted on: January 24, 2017 10:19 pm | Last updated: January 24, 2017 at 10:19 pm
SHARE
റാസ് അല്‍ ഖൈമയില്‍ ആലിപ്പഴം

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയുടെ ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷം. ജബല്‍ ജൈസിന്റെ ചില ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിനിന്ന് ചെറിയ തടാകം രൂപപ്പെട്ടു.

ശക്തിയായ ഇടിമിന്നലും അനുഭവപ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഖോര്‍ ഖുവൈര്‍, ജുല്‍ഫാര്‍, വടക്കന്‍ നഖീല്‍ മേഖല എന്നിവിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടൊപ്പം ശക്തിയായ മഴയും അനുഭവപ്പെട്ടിരുന്നു. റാസ് അല്‍ ഖൈമയിലെ വാദി ഗലീല മഴ കനത്തതിനെ തുടര്‍ന്ന് നിറഞ്ഞൊഴുകി.
താഴ്ന്ന മേഖലയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ ട്രാഫിക്ക് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റാക് പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ റൂം ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.