Connect with us

Gulf

യു എ ഇ സൈന്യം ഡല്‍ഹിയില്‍ റിഹേഴ്‌സല്‍ തുടങ്ങി

Published

|

Last Updated

യു എ ഇ സൈന്യം ഡല്‍ഹിയില്‍ പരിശീലനത്തില്‍

ദുബൈ: ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ 179 യു എ ഇ സൈനികര്‍ അണിനിരക്കും. രാജ്പഥില്‍ ഇവരുടെ റിഹേഴ്‌സല്‍ തുടങ്ങി. 15 ഉദ്യോഗസ്ഥരടക്കം 195 യു എ ഇ സൈനികര്‍ ഡല്‍ഹിയിലെത്തിയെന്ന് ഇന്ത്യന്‍ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ രാജേഷ് സഹായി ഡല്‍ഹിയില്‍ പറഞ്ഞു. 35 പേര്‍ ബാന്‍ഡ് അംഗങ്ങളാണ്. ദിവസങ്ങളായി പരേഡിന്റെ റിഹേഴ്‌സലിലാണ് യു എ ഇ സൈന്യം. ഇതാദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയുടെ റിപ്പബഌക് ദിന ചടങ്ങില്‍ സംബന്ധിക്കുന്നത്. കഴിഞ്ഞവര്‍ഷം ഫ്രാന്‍സില്‍ നിന്നുള്ള സൈന്യം പങ്കെടുത്തിരുന്നു. മുമ്പ് സഊദി ഭരണാധികാരി റിപ്പബ്ലിക്ദിന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നെങ്കിലും സഊദി സൈന്യം പരേഡില്‍ അണിനിരന്നിരുന്നില്ല. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ റിപ്പബ്ലിക്ദിന ചടങ്ങില്‍ പ്രധാന അതിഥിയായി സംബന്ധിക്കുന്ന സാഹചര്യത്തിലാണ് യുഎഇ സൈന്യത്തിന്റെ പരേഡ്. മൂന്നാഴ്ച മുമ്പാണ് ഇന്ത്യയുടെ ക്ഷണം ലഭിച്ചതെന്ന് യു എ ഇ കണ്ടിന്‍ജെന്റ് മേധാവി ബ്രിഗേഡിയര്‍ ഉബൈദ് അല്‍ സഹൂമി പറഞ്ഞു. പ്രതിരോധം ഉള്‍പെടെ എല്ലാ തുറകളിലേക്കും ഇന്ത്യ-യു എ ഇ ബന്ധം വികസിക്കുന്ന സാഹചര്യമാണുള്ളത്.

ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസനം ഉള്‍പെടെ പല മേഖലകളിലും യുഎഇ ഇതിനകം വന്‍നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയും യുഎഇയും തമ്മില്‍ 5000 കോടി ഡോളറിന്റെ വ്യാപാരബന്ധമാണു നിലവിലുള്ളത്. ഇതു ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാനും ശൈഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതുള്‍പെടെ പ്രതിരോധ മേഖലയിലും വിപുലമായ സഹകരണത്തിനാണ് അവസരം ഒരുങ്ങുന്നത്. എം എ യൂസുഫലി, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവര്‍ ജനറല്‍ ശൈഖ് മുഹമ്മദിന്റെ സംഘത്തിലുണ്ട്.

---- facebook comment plugin here -----

Latest