Connect with us

Gulf

യു എസ് വിസ സംശയങ്ങള്‍ തീര്‍ക്കാന്‍ ഫേസ്ബുക്കില്‍ സൗകര്യമൊരുക്കി എംബസി

Published

|

Last Updated

ദോഹ: യു എസ് വിസ സംബന്ധിച്ച എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിന് രാജ്യത്തെ യു എസ് എംബസി അവസരമൊരുക്കുന്നു. വിദ്യാര്‍ഥികളുടെയും അല്ലാത്തവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. വ്യാഴാഴ്ചയാണ് ഇതിന് അവസരമൊരുക്കിയത്. ഇതിനായി എംബസിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വിസ വെബ് ചാറ്റ് എന്ന പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനിടെ, ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ എംബസിയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ രാത്രി ലഭ്യമായിരുന്നില്ല. വൈകിട്ടാണ് പേജ് പ്രവര്‍ത്തനരഹിതമായത്. രാത്രി വൈകിയും പരിഹരിച്ചിട്ടില്ല
വിസയുടെ യോഗ്യത മാനദണ്ഡങ്ങളെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് രാജ്യത്തുള്ളവര്‍ നിരവധി ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രാദേശിക സമയം ഉച്ചക്ക് മൂന്ന് മണിക്കാണ് ചോദ്യങ്ങള്‍ക്കുള്ള മറുപടി കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുക. പരമാവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും അതിനാല്‍ ഇപ്പോള്‍തന്നെ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യണമെന്നുമാണ് നിര്‍ദേശത്തിലുള്ളത്.

അതേസമയം ചോദ്യങ്ങള്‍ പൊതു സ്വഭാവത്തിലുള്ളതായിരിക്കണം. വ്യക്തിഗത വിസ അപേക്ഷകള്‍ പോലെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകില്ല. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി പേര്, ജനനതീയതി, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഫോണ്‍നമ്പര്‍ പോലും ഉള്‍പ്പെടുത്തരുത്. #അസെഡടഋായമ്യൈഝമമേൃ, #ഡടശിഝമമേൃ എന്ന ഹാഷ്ടാഗിലായിരിക്കണം ചോദ്യങ്ങള്‍. പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ഏതാനും വര്‍ഷം മുമ്പ് രണ്ട് തവണ വിസ അപേക്ഷ തള്ളിപ്പോയയാള്‍ക്ക് വീണ്ടും അപേക്ഷിക്കാമോ, ഖത്വര്‍ താമസിച്ച് ഡി വി ലോട്ടറിയുടെ അടുത്ത ഘട്ടത്തിന് അപേക്ഷിക്കാമോ? അതല്ല സ്വന്തം നാട്ടിലേക്ക് പോകണമോ? തുടങ്ങിയ ചോദ്യങ്ങളാണുള്ളത്.

Latest