Connect with us

Kerala

ലോ അക്കാദമിയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നു

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ബുധനാഴ്ച ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നാളെ വൈകീട്ട് നാലിനാണ് ചര്‍ച്ച.

ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്ന സമരം രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ലോ അക്കാദമിയിലെത്തി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി സംസാരിച്ചിരുന്നു.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍, രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷ്മി നായര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം ലോ അക്കാദമി മാനേജ്‌മെന്റുമായി ആശയവിനിമയം നടത്താനാണ് നീക്കമെന്നാണ് സൂചന.