ജിദ്ദയിൽ യുവാവിൻറെ മരണമറിഞ്ഞെത്തിയ പിതൃസഹോദരനും മരിച്ചു

Posted on: January 24, 2017 6:48 pm | Last updated: July 10, 2017 at 5:06 pm
SHARE
മരിച്ച സൽമാനും ഉമറും

ജിദ്ദ: ഷറഫിയ ഡേ -ടുഡേ മാൾ ജീവനക്കാരനായ മലപ്പുറം ഉച്ചാരക്കടവ് സ്വദേശി സൽമാൻ ( 27 ) ഇന്ന് രാവിലെ ഹൃദായാഘാതം മൂലം മരണപ്പെട്ടു. വരമറിഞെത്തിയ
സൽമാന്റെ പിതൃസഹോദരൻ ഉമറും (54) കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു. ഉമറിനെ ഉടൻ തന്നെ മഹ്ജർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
ഉച്ചാരക്കടവ് ചക്കുപുരക്കൽ മാനു എന്ന മുഹമ്മദിന്റെ മകനാണ് സൽമാൻ. കല്യാണം കഴിഞ്ഞു ജിദ്ദയിൽ തിരിച്ചെത്തിയ സൽമാൻ സൽക്കാരത്തിനായി
നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
കുഞ്ഞുട്ടി (ജിദ്ദ) ബഷീർ (മക്ക) എന്നിവർ സഹോദരങ്ങളാണ്.

സൽമാന്റെ പിതൃ സഹോദരനായ ഉച്ചാരക്കടവ് ചക്കുപുരക്കൽ ഉമർ ജിദ്ദ ഷറഫിയയിൽ തയ്യൽ കടയിലായിരുന്നു. ഉമറിന്റെ സഹോദരങ്ങൾ
അലി, അബൂബക്കർ എന്നിവരും ഇവിടെ ജിദ്ദയിലുണ്ട്.

സൽമാന്റെ മൃതദേഹം മഹ്ജറിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിലെ ഇരട്ട മരണ വാർത്ത കേട്ട ആഘാതത്തിലാണ് ജിദ്ദയിലെ മലയാളി സമൂഹം. രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here