കെജ്‌രിവാളിന്റെ ഭാര്യാ സഹോദരനെതിരെ അഴിമതി ആരോപണം; അന്വേഷണം ആരംഭിച്ചു

Posted on: January 24, 2017 6:41 pm | Last updated: January 25, 2017 at 10:20 am
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യാ സഹോദരന്‍ സുരേന്ദര്‍ കുമാര്‍ ബന്‍സാലിനെതിരെ അഴിമതി ആരോപണം. ഒരു സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് ബന്‍സാലിനെതിരെ അന്വേഷണം ആരംഭിച്ചു.

ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. കൂടുതല്‍ ലാഭം നേടാന്‍ പൊതുമരാമത്ത് വകുപ്പിന് വ്യാജബില്ലുകളും അനുബന്ധരേഖകളും ബന്‍സാല്‍ സമര്‍പ്പിച്ചുവെന്നാണ് കുറ്റം.

വ്യാജ കമ്പനികളെ ഉപയോഗിച്ച് ഓവുചാല്‍ നിര്‍മാണത്തിന കരാര്‍ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്. അരവിന്ദ് കെജ്‌രിവാള്‍ ഇതിന് സഹായിച്ചുവെന്നും സന്നദ്ധ സംഘടന ആരോപിക്കുന്നു. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here