തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍ പോലൂം പണമില്ല; നോട്ട് നിരോധനത്തിനെതിരെ വീണ്ടും എംടി

Posted on: January 24, 2017 1:50 pm | Last updated: January 25, 2017 at 10:20 am

കോഴിക്കോട്: നോട്ട് നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും എംടി വാസുദേവന്‍ നായര്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍പോലും ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണെന്ന് എംടി പറഞ്ഞു. തന്നെ സന്ദര്‍ശിച്ച സിപിഎം പോളിറ്റബ്യൂറോ അംഗം എംഎ ബേബിയുമായുള്ള സംഭാഷണത്തിലാണ് എംടി ഇക്കാര്യം പറഞ്ഞത്.

പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടം വാങ്ങാമായിരുന്നു. എന്നാല്‍ ഇന്ന് ആരുടെ കൈയിലും പണമില്ലാതായിരിക്കുകയാണെന്നും എംടി പറഞ്ഞു. സാഹിത്യോത്സവത്തിനുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് ഉറപ്പുനല്‍കിയിട്ടാണ് ബേബി മടങ്ങിയത്. തന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് എംടി എന്നും ഊര്‍ജമാണെന്ന് എംഎ ബേബി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ലോകമാദരിക്കുന്ന അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കാഴ്ചയാണിന്ന്. എങ്കിലും നാട്ടുകാരുടെ സ്‌നേഹവും പിന്തുണയും അദ്ദേഹത്തിനൊപ്പമുണ്ടെന്നും ബേബി പറഞ്ഞു.