വിജിലന്‍സ് തത്തക്ക് ഞരമ്പുരോഗമെന്ന് കെ മുരളീധരന്‍

Posted on: January 24, 2017 1:43 pm | Last updated: January 24, 2017 at 1:43 pm
SHARE

കണ്ണൂര്‍: വിജിലന്‍സ് തത്തക് ഞരമ്പുരോഗമാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആള്‍ക്കാരെ ദ്രോഹിക്കുകയാണ് ഞരമ്പുരോഗത്തിന്റെ ലക്ഷണം. ഉമ്മന്‍ചാണ്ടിയേയും കെ ബാബുവിനേയും കെസി ജോസഫിനേയുമൊക്കം ത്വരിത പരിശോധനയുടെ പേരില്‍ വിജിലന്‍സ് തത്ത ദ്രോഹിച്ചതിന് കണക്കില്ല.

ബാബുവിന്റെ വീട്ടില്‍ നിന്ന് ഒന്നും കിട്ടാതായപ്പോള്‍ മകളുടെ ഭര്‍ത്താവിന്റെ വീട് വരെ തപ്പി. എവിടെപ്പോയി ത്വരിതപരിശോധന റിപ്പോര്‍ട്ടുകള്‍? ഇപി ജയരാജന്റെ കാര്യം വന്നപ്പോള്‍ കോടതി ഉത്തരവിട്ട ശേഷമാണ് ത്വരിതപരിശോധനാ റിപ്പോര്‍ട്ട് നല്‍കിയത്. രാഷ്ട്രീയക്കാരെ കിട്ടാതായ തത്ത ഇപ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ കൊത്തിക്കൊണ്ടിരിക്കുകയാണെന്നും മുരളി പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here