Connect with us

Gulf

കുവൈത്ത് മന്ത്രിസഭ ഡിഎന്‍എ നിയമം പുനഃപരിശോധിക്കുന്നു

Published

|

Last Updated

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിദേശികളുടെയും ഡിഎന്‍എ നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണമെന്ന നിയമം പുനഃപരിശോധിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന പ്രതിവാര മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രസ്തുത നിയമം പുനഃപരിശോധിക്കാന്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാ പ്രധാന മന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക്കിനോട് നിര്‍ദ്ദേശിച്ചതിനാലാണ് നടപടി.

ഇത്തരമൊരു നിയമം പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും, മനുഷ്യാവകാശ ലംഘനമാണെന്നും വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അമീര്‍ നിയമം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശയിച്ചത്.

ഡിഎന്‍എ ടെസ്റ്റ് രാജ്യ താല്‍പര്യത്തിന്റെയും സുരക്ഷയുടെയും ഭാഗമായി മാത്രം ഉപയോഗിക്കാനുള്ളതാണ്. പൗരന്മാരെ സംശയദൃഷ്ടിയിലാക്കാനുള്ളതല്ല, അതുകൊണ്ട് തന്നെ ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്ത ഒരാളുടെയും ഡിഎന്‍എ എടുക്കേണ്ടതില്ലെന്ന് അമീര്‍ നിര്‍ദേശിച്ചതായി അല്‍അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു.