Connect with us

International

ട്രാന്‍സ് പസഫിക് വ്യാപാര കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി

Published

|

Last Updated

വാഷിംഗ്ടണ്‍: ബരാക് ഒബാമ മുന്‍കൈയെടുത്ത് ഒപ്പുവെച്ച ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് (ടിപിപി) കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതിനുള്ള കരാറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഉത്തര അമേരിക്കന്‍ സ്വതന്ത്രവ്യാപാര സഖ്യമായ നാഫ്റ്റയില്‍ നിന്ന് പിന്‍മാറുമെന്നും ട്രംപ് അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒബാമ ടിപിപി കരാറില്‍ ഒപ്പുവെച്ചത്. പസഫിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാപാര സഖ്യമാണിത്. യുഎസിനും കാനഡക്കും പുറമെ ആസിയന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നതാണ് കരാര്‍. വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ തീരുമാനം തിരിച്ചടിയാണ്.

ഒരു അമേരിക്കന്‍ തൊഴിലാളിയെ സംബന്ധിച്ചടത്തോളം വളരെ വലിയ ഒരു കാര്യമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചു. ചില അന്താരാഷ്ട്ര സംഘടനകള്‍ക്ക് നല്‍കി വന്നിരുന്ന ഫണ്ടും അദ്ദേഹം നിര്‍ത്തിവെച്ചിട്ടുണ്ട്.