ഷാറൂഖ് ഖാനെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു

Posted on: January 24, 2017 9:25 am | Last updated: January 24, 2017 at 9:25 am
SHARE

വഡോദര: വഡോദര റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാനെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ഫരിദ് ഖാന്‍ പത്താന്‍ ആണ് മരിച്ചത്. ഷാരുഖിന്റെ കടുത്ത ആരാധകനായ പത്താന്‍ സൂപ്പര്‍താരത്തെ കാണാന്‍ ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ആളുകളുടെ തിക്കുംതിരക്കും വര്‍ധിച്ചതോടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുതിയ ചിത്രമായ റയീസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഷാരൂഖ് വഡോദരയില്‍ എത്തിയത്. റയീസിന്റെ സംവിധാകന്‍ രാഹുല്‍ ദോലാകിയ, നിര്‍മാതാവ് റിതേഷ് സിദ്വാനി എന്നിവര്‍ക്കൊപ്പം മുംബൈയില്‍ നിന്ന് ഓഗസ്റ്റ് ക്രാന്തി എക്പ്രസില്‍ വന്നിറങ്ങിയ താരത്തെ കാണാന്‍ നൂറുകണക്കിന് ആളുകളാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. ആളുകളുടെ തിക്കുംതിരക്കും വര്‍ധിച്ചതോടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here