Connect with us

Gulf

സഊദിയില്‍ സൈബര്‍ അറ്റാക്ക്; ടെലികോം മുന്നറിയിപ്പ്

Published

|

Last Updated

ദമ്മാം: ഉഗ്രശേഷിയുള്ള ശമൂന്‍ വൈറസ് വിഭാഗത്തില്‍ പെട്ട സൈബര്‍ അക്രമണത്തെക്കുറിച്ച് കരുതിയിരിക്കണമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ഈസ്‌റ്റേണ്‍ പ്രൊവിന്‍സിലുള്ള ഒരു കെമിക്കല്‍ കമ്പനിയില്‍ നെറ്റ്‌വര്‍ക്ക് താറുമാറായത് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. 2012 ല്‍ സഊദി അറാംകോയില്‍ ആയിരക്കണക്കിന് കമ്പ്യൂട്ടറുകളെ കടന്നാക്രമിച്ച ശമൂന്‍ 2 വിഭാഗത്തില്‍ പെട്ട വൈറസ് ആക്രമണമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് കരുതുന്നതായി ടെലികോം അതോറിറ്റി അറിയിച്ചു.

ശാമൂന്‍ ഹാഷ് ടാഗ് ഉപയോഗിച്ച് നിരവധി കമ്പനികള്‍ ഒരേ വിധത്തിലുള്ള ആക്രമണത്തിന് വിധേയരായതായി സാമൂഹ്യമാധ്യങ്ങളില്‍ അപ്‌ഡേറ്റുകളിട്ടു. രാജ്യത്തെ വാര്‍ത്താ ഏജസി, തൊഴില്‍ മന്ത്രാലയം എന്നിവിടങ്ങളിലും സൈബര്‍ ആക്രമണത്തിന് ശ്രമം നടന്നിട്ടുണ്ട്. ഡാറ്റകള്‍ നഷ്ടപ്പെട്ടിട്ടില്ല. ഈസ്‌റ്റേണ്‍ പ്രൊവിന്‍സിലെ ജുബൈല്‍ വ്യാവസായിക നഗരം കേന്ദ്രീകരിച്ച് നിരവധി കമ്പനികള്‍ ആക്രമം നേരിട്ടതായി സ്ഥിരീകരിച്ചു. അറാംകോ യുടെ ജോയിന്റ് വെന്‍ച്വര്‍ ആയ സദാറ കെമിക്കല്‍ കമ്പനി, അമേരിക്കന്‍ കമ്പനി ഡോ കെമിക്കല്‍ എന്നിവ ഇതില്‍ പെടുന്നു. തകരാറുകള്‍ പരിഹരിച്ച് വരുന്നേയുള്ളൂ. നെറ്റ് വര്‍ക്ക് പ്രവര്‍ത്തനം നിലച്ച എല്ലാം സൈബര്‍ ആക്രമണം മൂലമല്ല, മുന്നറിയിപ്പ്പിനെത്തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ഷട്ട് ഡൗണ്‍ ചെയ്തത് കൊണ്ട് കൂടിയാണെന്നും അധികൃതര്‍ അറിയിച്ചു.