സഊദി അറാംകോക്ക് 220 എണ്ണക്കിണറുകള്‍ ഊര്‍ജമന്ത്രി

Posted on: January 24, 2017 9:10 am | Last updated: January 24, 2017 at 9:10 am
SHARE

ദമ്മാം: ഓയില്‍ ഗ്യാസ് രംഗത്തെ ഒന്നാന്തരം കമ്പനിയായ സഊദി അറാംകോ നിലവില്‍ 220 സജീവ എണ്ണക്കിണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതായി സഊദി ഊര്‍ജ മന്ത്രിയും അറാംകോ ചെയര്‍മാനുമായ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. കുറഞ്ഞ എണ്ണ വിലയെ മറികടന്നും നിക്ഷേപ കാര്യക്ഷമതയില്‍ അയവുവരുത്താതെയും പ്രവര്‍ത്തിപ്പിക്കാനാവുന്നു. എണ്ണപ്പാടങ്ങളില്‍ നിന്ന് ഉല്‍പാദനത്തില്‍ കൂടെക്കൂടെ വരുന്ന കമ്മി പരിഹരിച്ച് പോകാന്‍ ഡ്രില്ലിംഗിലെ തുടരെയുള്ള നിക്ഷേപത്തിനു കഴിയുന്നു. പ്രതിദിനം12.5 മില്യന്‍ ബാരല്‍ ഉല്‍പാദനക്ഷമത നിലനിര്‍ത്തുന്നതിനും കിണറുകള്‍ക്ക് കഴിയുന്നുണ്ട്.

മാന്ദ്യകാലത്തും കിണറുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ല. സ്വന്തം സ്രോതസ്സുകളില്‍ നിന്ന് തുടരുന്ന താഴ്ന്ന ചിലവിലുള്ള ഉല്‍പാദനം ഫണ്ട് ഉയര്‍ത്തി മൂലധനമാക്കി മാറ്റാന്‍ കഴിയുന്നുവെന്നതാണ് നിലവില്‍ സ്വീകരിക്കുന്ന രീതി. ഇത് വിലയിടിവ് ഒട്ടും ബാധിക്കാതെ മുന്നോട്ടു പോകാന്‍ സഹായിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 212 റിഗുകളാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഖുറൈസ് എണ്ണപ്പാടം വികസിപ്പിക്കുന്നതോടെ 300,000 ബാരല്‍ പ്രതിദിനം അധിക ഉല്‍പാദനം നടത്താനാവുമെന്നും ഇത് 2018 ഓടുകൂടി പൂര്‍ത്തിയാവുമെന്നും ഫാലിഹ് ആവര്‍ത്തിച്ചു പറഞ്ഞു. പിന്നീട് ശേഷി വര്‍ദ്ധിപ്പിക്കാതെ തന്നെ ഏതു ഇടിവിനെയും പിടിച്ച് നിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here