Connect with us

Eranakulam

കൊച്ചി മെട്രൊ ആദ്യഘട്ടം മാര്‍ച്ച് 31ഓടെ

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രൊ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടം മാര്‍ച്ച് 31ഓടെ പൂര്‍ണ സജ്ജമാകും. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മാര്‍ച്ചില്‍ പൂര്‍ത്തിയാകുകയെന്ന് ഡി എം ആര്‍ സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു. ഇന്നലെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രൊ സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച് അദ്ദേഹം നിര്‍മാണ പുരോഗതി വിലയിരുത്തി. മോട്ടോര്‍ ട്രോളിയിലാണ് അദ്ദേഹം സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചത്. വിവിധ സ്‌റ്റേഷനുകളുടെ ചുമതലയുള്ള ഉന്നത ഉേദ്യാഗസ്ഥരുമായി ചര്‍ച്ച നടത്തിയ അദ്ദേഹം നിര്‍മാണ പുരോഗതിയില്‍ തൃപ്തി രേഖപ്പെടുത്തി. സിവില്‍, ഇലക്ട്രിക്കല്‍, സിഗ്‌നല്‍ ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ ജോലികളുടെ പുരോഗതിയും വിലയിരുത്തുകയുണ്ടായി . ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സിഗ്‌നല്‍ പരിശോധനകള്‍ അടുത്ത മാസം ആരംഭിക്കും.

ആലുവ -പാലാരിവട്ടം റൂട്ടിലെ സിഗ്‌നല്‍ പരിശോധന അടുത്ത ഒരു മാസത്തേക്കുകൂടി തുടരാനും നിര്‍ദേശം നല്‍കി. മാര്‍ച്ചില്‍ ട്രെയിന്‍ പൂര്‍ണ സജ്ജമാകുമെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതനുസരിച്ചാണ് യാത്രക്കാരുമായുള്ള സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരും ഒപ്പമുണ്ടായിരുന്നു.