നവയുഗം സാംസ്‌കാരികവേദി ദമ്മാമില്‍ സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു

Posted on: January 23, 2017 11:44 pm | Last updated: January 23, 2017 at 11:44 pm
SHARE

ദമ്മാം: നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, സൗദി അറേബ്യയിലെ കിഴക്കന്‍പ്രവിശ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഖാവ് സഫിയ അജിത്തിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.

2017 ജനുവരി 27 വെള്ളി, രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ദമ്മാം അല്‍ അബീര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്. വിദഗ്ധഡോക്ടര്‍മാര്‍ നയിയ്ക്കുന്ന ജനറല്‍ ചെക്കപ്പ്, കണ്‍സള്‍ട്ടിങ്, കിഡ്‌നി രോഗങ്ങള്‍, ദന്തരോഗങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക പരിശോധനകള്‍ എന്നിവ ഉള്‍പ്പെടുത്തിയ മെഡിക്കല്‍ ക്യാമ്പില്‍ രോഗികളായ പ്രവാസികള്‍ക്ക് സൗജന്യമായി ചികിത്സയും മരുന്നുകളും നല്‍കും. അര്‍ബുധ രോഗബാധിതയായി 2015 ജനുവരി 26ന് മരണമടഞ്ഞ സഫിയ അജിത്തിന്റെ ഓര്‍മ്മക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് വിവിധരോഗങ്ങളാല്‍ കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണമെന്നും, സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിയ്ക്കണമെന്നും നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് സാജന്‍ കണിയാപുരവും, ആക്ടിങ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണനും അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജി മതിലകം (0567103250),
ഉണ്ണി പൂച്ചെടിയല്‍ (0569460643) എന്നിവരുമായി ബന്ധപ്പബന്ധപ്പെടാം.

 

LEAVE A REPLY

Please enter your comment!
Please enter your name here