അല്‍ ഖോബാര്‍ ഓഐസിസി ക്യാന്‍സര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിക്കുന്നു

Posted on: January 23, 2017 11:40 pm | Last updated: January 23, 2017 at 11:40 pm
SHARE

ദമ്മാം: ഒ.ഐ.സി.സി അല്‍ ഖോബാര്‍ ഏരിയാ കമ്മിറ്റി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ജനുവരി 27 ന് വൈകിട്ട് 4 മണിമുതല്‍ ദമ്മാം കോബ്ര അമ്യൂസ്‌മെന്റ് പാര്‍ക്കില്‍(കിംഗ് ഫഹദ് പാര്‍ക്ക്) ക്യാന്‍സര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിക്കുന്നു. എറണാകുളം ലൈക്ള്‍ഷോര്‍ ഹോസ്പിറ്റലിലെ ക്യാന്‍സര്‍ വിഭാഗം തലവനും അര്‍ബുധ ചികിത്സാ രംഗത്ത് കേരളത്തിലെ അവസാന ആശ്രയവുമായ ഡോ.വി.പി.ഗംഗാധരന്‍ ക്ലാസ്സ് നയിക്കും.

കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന്‍ മുഖ്യാതിഥിയായിരിക്കും. കൂടാതെ രാജീവ് പാലത്തറ, ബിനോയ് ഷാനൂര്‍ എന്നിവരുന്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക് 0555731344, 0568693375 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

 

LEAVE A REPLY

Please enter your comment!
Please enter your name here