സഊദിയില്‍ ഇനി കാലാവധി എഴുതാത്ത ഇഖാമകള്‍

Posted on: January 23, 2017 9:02 pm | Last updated: July 10, 2017 at 5:06 pm
SHARE

ജിദ്ദ: വിദേശികളുടെ ഇഖാമകള്‍ ഇഷ്യൂ ചെയ്യുമ്പോഴും പുതുക്കുമ്പോഴും കാലാവധി രേഖപ്പെടുത്താത്ത ഇഖാമകള്‍ ‘ജവാസാത്ത്’നല്‍കാന്‍ തുടങ്ങി. ഇഖാമ പുറത്തിറക്കിയ തീയതി മാത്രമായിരിക്കും കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുക.

നേരത്തെ നടത്തിയ പരിഷ്‌ക്കരണത്തില്‍ ഇഖാമകളിലെ ഒരു വര്‍ഷത്തെ കാലാവധി രേഖപ്പെടുത്തിയിരുന്നത് അഞ്ച് വര്‍ഷമാക്കിയിരുന്നു.കൂടാതെ റെസിഡന്റ് പെര്‍മിറ്റ് എന്ന് രേഖപ്പെടുത്തിയിരുന്നത് റെസിഡന്റ് ഐഡന്റിറ്റി എന്നാക്കി മാറ്റുകയും ചെയ്തു.

പുതിയ രീതി പ്രകാരം ഒരിക്കല്‍ ഇഖാമ ലഭിച്ചാല്‍ സൗദിയില്‍ നിന്ന് പോകുന്നത് വരെ ഇനി മറ്റൊരു ഇഖാമ കാര്‍ഡിന്റെ ആവശ്യം വരില്ല.എന്നാല്‍ ഓരോ വര്‍ഷവും നിശ്ചിത കാലയളവില്‍ ഇഖാമകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കേണ്ടതാണു.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റുകള്‍ വഴിയും അബ്ഷിര്‍ അപ്ലിക്കേഷന്‍ വഴിയും ഇഖാമയുടെ യഥാര്‍ത്ഥ കാലാവധി മനസ്സിലാക്കാന്‍ സാധിക്കും.സുരക്ഷാ വിഭാഗങ്ങള്‍ക്ക് ഇഖാമ കാലാവധി പരിശോധിക്കാന്‍ ബാര്‍ കോഡ് റീഡറുകള്‍ വഴിയും സാധിക്കും.