Connect with us

Gulf

ക്വാളിറ്റി ഗ്രൂപ്പിന്റെ മൂന്ന് ഔട്ട്‌ലെറ്റുകള്‍ ഈ വര്‍ഷം യു എ ഇയില്‍ തുറക്കും

Published

|

Last Updated

ഷാര്‍ജ അല്‍ മനക് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ധാരാണാ പത്രം ഷാര്‍ജ ഡെപ്യൂട്ടി അമീറിന്റെ മകനും ക്വാളിറ്റി ഗ്രൂപ്പ് സ്‌പോണ്‍സറുമായ ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ഖാസിമിയില്‍ നിന്നും ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍
ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര സ്വീകരിക്കുന്നു

ദോഹ: പ്രമുഖ വാണിജ്യ സ്ഥാപനമായ ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഈ വര്‍ഷം യു എ ഇയില്‍ മൂന്ന് റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍ തുറക്കുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഷാര്‍ജയില്‍ രണ്ടും അബുദാബിയില്‍ ഒരു ഔട്ട്‌ലെറ്റുമാണ് നടപ്പു വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുക. യു എ ഇക്ക് പുറമെ മലേഷ്യയിലെ മലാഖയിലും ഇന്ത്യയിലെ തിരൂര്‍, മലപ്പുറം എിവിടങ്ങളിലും ഈ വര്‍ഷം റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍ തുറക്കുമെന്ന് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര പറഞ്ഞു.
ഷാര്‍ജയിലെ അല്‍ മനക്കില്‍ മാര്‍ച്ച് അവസാനത്തോടെ പുതിയ ഔട്ട്‌ലെറ്റ് പ്രവര്‍ത്തന സജ്ജമാകും. ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ രണ്ടു നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കുന്നത്. ഫ്രഷ് ഫുഡ് കൗണ്ടറുകള്‍, ബേക്കറി, പഴം, പച്ചക്കറി വിപണി, വിശാലമായ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവക്ക് പുറമേ ഫാര്‍മസി, മണി എക്‌സ്‌ചേഞ്ച്, സലൂണുകള്‍, മൊബൈല്‍ കിയോസ്‌കുകള്‍, ലോന്‍ഡറി തുടങ്ങിയ സേവനങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കും. ഫാഷന്‍ ആക്‌സസറികള്‍, ഇലക്‌ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് എന്നിവയുടെ വിപുലമായ ശേഖരണവുമായുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കും.

രണ്ടാമത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഈ വര്‍ഷം മൂന്നാം പാദത്തിലായിരിക്കും കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുക. 160,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് ഇവിടെ ഹൈപ്പര്‍മാര്‍ക്കറ്റ് സംവിധാനിക്കുന്നത്. മൂന്ന് നിലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഈ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ചില്‍ഡ്രന്‍സ് പ്ലേ ഏരിയയും എന്റര്‍ടെയിന്‍മെന്റ് കോര്‍ട്ടും ഒരുക്കുന്നുണ്ട്. അബൂദബയിലാണ് യു എ ഇയിലെ മൂന്നാമത്തെ റീട്ടെയില്‍ ഔട്ട്‌ലറ്റ് പ്രവര്‍ത്തിക്കുക. മികച്ച ഉത്പന്നങ്ങള്‍ മിതമായ വിലയില്‍ നല്‍കുന്നുവെന്നതും പ്രമോഷന്‍ പ്രഖ്യാപിക്കുന്ന കാലയളവിലുടനീളം ഉത്പന്നപങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നുവെന്നതുമാണ് ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നതെന്ന് ശംസുദ്ദീന്‍ ഒളകര വ്യക്തമാക്കി.