സഊദിയില്‍ വിദേശികളയക്കുന്ന പണത്തിന് ഫീസ് ചുമത്തല്‍ ഇപ്പോഴില്ല

Posted on: January 23, 2017 6:20 pm | Last updated: January 23, 2017 at 6:20 pm
SHARE

ദമ്മാം: സഊദിയില്‍ നിന്ന് വിദേശത്തേക്കയക്കുന്ന പണത്തിന് ഫീസ് ചുമത്തല്‍ ഇപ്പോള്‍ ആലോചനയിലില്ലെന്ന് സഊദി ധനകാര്യമന്ത്രാലയം ഔദ്യോഗിക വാക്താവ് ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു. വിദേശികള്‍ അയക്കുന്ന പണത്തെക്കുറിച്ച് പഠിക്കാന്‍ ശൂറാകൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ഫീസ് ഈടാക്കല്‍ വാര്‍ത്ത ശരിയല്ല. രാജ്യത്തിനകത്തേക്കും പുറത്തേക്കും സ്വതന്ത്രമായി പണമൊഴുകുന്നതിന് ലോകോത്തര തത്വങ്ങള്‍ പാലിക്കാന്‍ രാജ്യം ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യമന്ത്രാലയം വ്യക്തത വരുത്തിയ പുതിയ നിലപാട് വിദേശികളുടെ ആശങ്കയകറ്റുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here