പുതിയ സിം കാര്‍ഡ് എടുക്കണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടി വരും

Posted on: January 23, 2017 5:06 pm | Last updated: January 23, 2017 at 11:21 pm
SHARE

ന്യൂഡല്‍ഹി: പുതിയ സിം കാര്‍ഡ് എടുക്കണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടി വരും. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇത് നിര്‍ബന്ധമാക്കുന്നതിന് വേണ്ടി നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ സിം കാര്‍ഡുടമകളും ആധാര്‍ നല്‍കേണ്ടി വരും.

രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം വര്‍ധിച്ചു വരികയാണ്. ഇതിനെ തുടര്‍ന്നാണ് സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.
പുതുതായി ആരംഭിച്ച റിലയന്‍സ് ജിയോ സിം കാര്‍ഡുകള്‍ നല്‍കിയത് ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ്. ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും ആധാര്‍ കാര്‍ഡിലുണ്ടാവുമെന്നതിനാല്‍ മൊബൈല്‍ കമ്പനികള്‍ക്കും ഇത് തന്നെയാണ് താല്‍പര്യം.