Connect with us

Gulf

തുല്യാവകാശത്തിന്നായി കുവൈത്തില്‍ സ്ത്രീകള്‍ കോടതിയിലേക്ക്

Published

|

Last Updated

കുവൈത്ത് സിറ്റി: ഭരണഘടനാപരമായ തുല്യാവകാശത്തിന്നായി ഒരു കൂട്ടം വനിതകള്‍ കുവൈത്ത് ഭരണഘടനാ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. എന്നാല്‍, ഹരജി ഫയലില്‍ സ്വീകരിച്ചുവെങ്കിലും ഇതുസംബന്ധമായ
വിശദാംശങ്ങള്‍ നല്‍കാന്‍ കോടതി തയ്യാറായില്ല.

പൗരത്വ നിയമം അടക്കമുള്ള വിഷയങ്ങളില്‍ ചില വിവേചനങ്ങള്‍ ഭരണഘടനയില്‍ ഉള്ളതായാണ് പ്രധാന ആരോപണംഎന്നാണു സൂചന . കുവൈത്തി പുരുഷന്റെ മക്കള്‍ക്ക് സ്വാഭാവിക പൗരത്വം ലഭിക്കുമ്പോള്‍, കുവൈത്തി സ്ത്രീകളുടെ മക്കള്‍ക്ക് പൗരത്വം ലഭിക്കില്ല.അപ്രകാരം വിവാഹമോചന കാര്യത്തിലും പുരുഷന് അപ്രമാദിത്തം ലഭിക്കുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു

Latest