എലത്തൂർ മുസ്ലിം ജമാഅത്ത് സ്വീകരണം

Posted on: January 23, 2017 4:04 pm | Last updated: January 23, 2017 at 4:04 pm
എലത്തൂർ മഅ്മൂറത്തുൽ ഇസ്ലാം മദ്രസ്സാ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി നടുക്കണ്ടി, ഇ.കെ ദസ്ത, കെ.ടി മുസ്തഫ, കെ.കെ. ജാസി എന്നിവർക്ക് കുവൈത്ത് എളത്തൂർ മുസ്ലീം ജമാഅത്ത് നൽകിയ സ്വീകരണം

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ എലത്തൂർ മഅ്മൂറത്തുൽ ഇസ്ലാം മദ്രസ്സാ കമ്മിറ്റി ഭാരവാഹികളായ  ഇ.കെ ദസ്ത, നടുക്കണ്ടി മുഹമ്മദലി, KT  മുസ്തഫ, കെ.കെ. ജാസി എന്നിവർക്ക് കുവൈറ്റ് എലത്തൂർ മുസ്ലിം ജമാഅത്ത് (KEMJ) കമ്മിറ്റി ഹവല്ലിയിൽ പ്രസിഡൻ്റ് അസീസ് പാലാട്ടിൻ്റെ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വീകരണം നൽകി.
KEMJ പ്രസിഡൻ്റ് അസീസ് പാലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റഫീക്ക് നടുക്കണ്ടി സ്വാഗതം പറഞ്ഞു. ചടങ്ങിൽ അതിഥികൾക്ക് മെമൻ്റോകളും നൽകി  ആദരിച്ചു. ഇ.കെ.ദസ്തക്ക് KEMJ അഡ്വൈസറി ബോർഡ് അംഗം യൂസഫ് മാട്ടുവയിലും, നടുക്കണ്ടി മുഹമ്മദലിക്ക് പ്രസിഡൻ്റ് അസീസ് പാലാട്ടും, ഗൾഫ് സ്റ്റാർ മുസ്തഫക്ക് ജനറൽ സെക്രട്ടറി റഫീക്ക് നടുക്കണ്ടിയും കെ.കെ ജാസിക്ക് വൈസ് പ്രസിഡൻ്റ് യാക്കൂബ് മാട്ടുവയിലും മെമൻ്റോകൾ നൽകി. അസീസ് പാലാട്ട്, റഫീക്ക് നടുക്കണ്ടി, യാക്കൂബ് മാട്ടുവയിൽ, ഇ.കെ ദസ്ത, എൻ മുഹമ്മദലി, കെ.ടി മുസ്തഫ, കെ.കെ ജാസി എന്നിവർ പ്രസംഗിച്ചു