സലാലയിൽ രണ്ടു മലയാളികൾ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു

Posted on: January 22, 2017 1:55 pm | Last updated: July 10, 2017 at 5:06 pm
SHARE
നജീബ്

സലാല: ഒമാനിലെ സലാലയില്‍ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുവാറ്റുപഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരെയാണ് ദാരിസില്‍ മരിച്ച നിലയില്‍ കണ്ടത്. ഒരാളെ താമസ സ്ഥലത്തും മറ്റൊരാളെ സമീപത്തെ കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു പേരും വിസറ്റിംഗ് വിസയിലാണ് സലാലയില്‍ എത്തിയത്. ഒരു വര്‍ഷമായി വിസിറ്റിംഗ് വിസയിലാണ് സലാലയില്‍ കഴിയുന്നത്. സലാലയില്‍ തന്നെയുള്ള മുവാറ്റുപുഴ സ്വദേശികളുമായി ചേര്‍ന്ന് തുംറൈത്തില്‍ ക്രഷര്‍ യൂനിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കാണ് രണ്ട് പേരും സലാലയില്‍ വന്നത്. റോയല്‍ ഒമാന്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here