ലക്ഷ്മി നായരുടെ വാര്‍ത്താസമ്മേളനത്തില്‍ എബിവിപി പ്രതിഷേധം

Posted on: January 22, 2017 12:32 pm | Last updated: January 22, 2017 at 12:32 pm
SHARE

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ വാര്‍ത്താസമ്മേളനത്തിനിടെ എബിവിപി പ്രതിഷേധം. വാര്‍ത്താസമ്മേളനത്തിലേക്ക് കടന്നുവന്ന എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് വേദിക്ക് മുന്നിലിരുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു.

ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ലക്ഷ്മി നായര്‍ പറഞ്ഞു. മറ്റു സ്വാശ്രയ കോളേജുകളില്‍ നല്‍കുന്നതിനെക്കാള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ക്യാമ്പസാണ് ലോ അക്കാദമി. ആരോപണങ്ങള്‍ വിചിത്രവും ബാലിശവുമാണ്. തുറന്ന ചര്‍ച്ചക്ക് മാനേജ്‌മെന്റും താനും തയ്യാറാണെന്നും അവര്‍ പറഞ്ഞു.