ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് ധാരണ

Posted on: January 22, 2017 11:41 am | Last updated: January 23, 2017 at 6:18 pm
SHARE

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം സംബന്ധിച്ച് തീരുമാനമായതായി റിപ്പോര്‍ട്ട്. സോണിയാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കത്തില്‍ സമവാദമായത്. കോണ്‍ഗ്രസ് 105 സീറ്റുകളില്‍ എസ്പി 298 സീറ്റുകളിലും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ 120 സീറ്റുകള്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസിന് 99 സീറ്റുകളാണ് എസ്പി വാഗ്ദാനം ചെയ്തിരുന്നത്. ചര്‍ച്ചകള്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സോണിയാ ഗാന്ധി അഹമ്മദ് പട്ടേലിനെ ചര്‍ച്ചകള്‍ക്കായി നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലാണ് 105 സീറ്റില്‍ മത്സരിക്കാന്‍ ധാരണയായത്.