ആന്ധ്ര ട്രെയിന്‍ അപകടം: മരണം 32 ആയി; 50 ഓളം പേര്‍ക്ക് പരിക്ക്

Posted on: January 22, 2017 9:30 am | Last updated: January 22, 2017 at 11:10 am
SHARE

ഭുവനേശ്വര്‍: ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലെ കുനേരു സ്റ്റഷന് സമീപം ട്രെയിന്‍ പാളം തെറ്റിയത്. എഞ്ചിനും ഏഴ് കോച്ചുകളുമാണ് പാളം തെറ്റിയത്.

എഞ്ചിനും ഏഴ് കോച്ചുകളുമാണ് പാളം തെറ്റിയത്. എഞ്ചിന് പുറമെ ലഗേജ് വാന്‍, രണ്ട് ജനറല്‍ കോച്ചുകള്‍, രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രീടയര്‍ കോച്ച്, ഒരു എസ് ടൂ ടയര്‍ കോച്ച് എന്നിവയാണ് പാളം തെറ്റിയതെന്ന് ഈസ്റ്റ്‌കോസ്റ്റ് റെയില്‍വേ പിആര്‍ഒ ജെപി മിശ്ര പറഞ്ഞു.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 06856-223400, 06856-223500, 09439741181, 09439741071 (ബിഎസ്എന്‍എല്‍), 07681878777 (എയര്‍ടെല്‍). ഭുവനേശ്വര്‍ സ്റ്റേഷന്‍: 06742543360, ബെഹാരാംപുര്‍ സ്റ്റേഷന്‍: 06802229632