മദ്ദളത്തില്‍ കൊട്ടിക്കയറി നീലകണ്ഠന്‍

Posted on: January 22, 2017 6:31 am | Last updated: January 22, 2017 at 12:33 am
SHARE

അപ്പീല്‍ വഴിയെത്തിയ തൃശ്ശൂര്‍ അന്നനാട് യു എച്ച് എസ് എസിലെ നീലകണ്ഠന്‍ മദ്ദളത്തില്‍ കേളികൊട്ടി വിജയം നേടി. സംഗീത പാരമ്പര്യമുള്ള വീട്ടില്‍ മദ്ദളത്തിന്റെ താളം കേട്ടു വളര്‍ന്ന ഈ കൊച്ചു കലാകാരന്‍ നാട്ടിന്‍പുറത്തെ പരിപാടികളിലും നിറ സാന്നിധ്യമാണ്. ഒമ്പതാം ക്ലാസിലെ വൈഷ്ണവായിരുന്നു ഇലത്താളം. ചെണ്ട പത്താം ക്ലാസുകാരന്‍ ശ്രീരാം. കോഴിക്കോട് കലോത്സവത്തില്‍ മദ്ദളത്തില്‍ എ ഗ്രേഡ് നേടി. തിരുവനന്തപുരത്ത് നാലാം സ്ഥാനത്തായി. അപ്പീല്‍ വഴിയാണ് കണ്ണൂരിലെത്തിയത്. ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിലെയും കണ്ണമ്പുഴ ക്ഷേത്രത്തിലെയും കഴകക്കാരനാണ് നീലകണ്‍ഠന്റെ പിതാവ് നന്ദകുമാര്‍. സഹോദരന്‍ രാമദാസും കലോത്സവ താരമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here