യക്ഷഗാനത്തിലും മത്സരം പൊടിപാറി

Posted on: January 22, 2017 6:29 am | Last updated: January 22, 2017 at 12:31 am
SHARE

കന്നഡക്ഷേത്രകലാരൂപമായ യക്ഷഗാനം ഭാഷ കൊണ്ട് ഭൂരിഭാഗം പേര്‍ക്കും മനസ്സിലായില്ലെങ്കിലും മത്സരയിനം ആസ്വദിക്കാന്‍ ജനസഞ്ചയം. സ്‌കൂള്‍ കലോത്സവത്തില്‍ യക്ഷഗാനം മത്സരയിനമായി ഉള്‍പ്പെടുത്തിയിട്ട് പത്ത് വര്‍ഷം തികയുകയാണ്.

യക്ഷഗാനം അവതരിപ്പിക്കാന്‍ എട്ട് മണിക്കൂര്‍ വേണ്ടിവരുമെങ്കിലും അരമണിക്കൂര്‍ കൊണ്ടാണ് കലോത്സവത്തിന് ഇത് അവതരിപ്പിക്കപ്പെടുന്നത്. രണ്ട് വര്‍ഷം ചിട്ടയായി പഠിച്ച് അവതരിപ്പിക്കേണ്ട ഈ കലാരൂപം പഠിച്ചെടുക്കുക ഏറെ പ്രയാസകരമാണ്. ഒരു ടീമിന് സംസ്ഥാനതലം വരെയെത്തുമ്പോള്‍ 15,000ത്തോളം രൂപയാണ് മത്സര ചിലവ്.