Connect with us

Ongoing News

ശിഖ വരച്ചു, ഉണരാം വരണ്ടുണങ്ങാതിരിക്കാന്‍

Published

|

Last Updated

പ്രകൃതിയാണ് ശിഖയുടെ ഇഷ്ട വിഷയം. പ്രകൃതിയെ കുറിച്ച് എത്ര വരച്ചാലും മതിയാകില്ല. കരിഞ്ഞുണങ്ങി വരളുന്ന ഭൂമിയുടെ ദുരവസ്ഥ വരച്ചുകാട്ടി കേരളത്തിലങ്ങോളമിങ്ങോളം ചിത്രപ്രദര്‍ശനവുമായി ഓടിനടന്നിട്ടുണ്ട് ശിഖ. ഒരു യാദൃച്ഛികം പോലെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കൊളാഷ് മത്സരത്തില്‍ വരള്‍ച്ച എന്ന വിഷയം ശിഖ ശിവരാമന് വീണുകിട്ടിയത്. കണ്ടും കേട്ടും ശിഖ തൊട്ടറിഞ്ഞ വിഷയത്തില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ നിന്നും കുടിവെള്ളം ചുമന്നു കൊണ്ടു വരുന്ന സ്ത്രീയുടെയും മകളുടെയും ദുരവസ്ഥ വളരെ ഭംഗിയായി വരച്ചുകാട്ടാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല ശിഖക്ക്.
വരണ്ടുണങ്ങുന്ന ഭൂമിയുടെ നേര്‍കാഴ്ചകളിലേക്കുള്ള വരച്ചുകാട്ടല്‍ കേവലം കലോത്സവ വേദികളിലെ പ്രകടനത്തില്‍ മാത്രം ഒതുക്കി നിര്‍ത്താറില്ല ശിഖ. കേന്ദ്ര ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് ദേശീയ തലത്തില്‍ നടത്തിയ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രരചനാ മത്സരത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ പഠിത്തം പോലെ തന്നെയാണ് ചിത്രകലയും കരിഞ്ഞുണങ്ങുന്ന ഭൂമിയുടെ രക്ഷക്ക് എന്ന വിഷയമുയര്‍ത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പുറമെ ഡല്‍ഹി, തമിഴ്‌നാട് എന്നിങ്ങനെ കേരളത്തിനു പുറത്തും ശിഖയുടെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു