അറബിക്കിലും സംസ്കൃതത്തിലും ആതിഥേയർ

Posted on: January 22, 2017 6:20 am | Last updated: January 22, 2017 at 12:23 am
SHARE

കണ്ണൂര്‍: അറബിക്ക് കലോത്സവത്തിലും സംസ്‌കൃതോത്സവത്തിലും ചാമ്പ്യന്മാരായി കണ്ണൂര്‍. അറബിക് കലോത്സവത്തില്‍ നാല് ജില്ലകള്‍ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. 95 പോയിന്റുമായി കണ്ണൂരും കോഴിക്കോടും തൃശൂരും കൊല്ലവും ചാമ്പ്യന്‍ പട്ടം പങ്കിട്ടു.

91 പോയിന്റുമായി മലപ്പുറവും കാസര്‍ക്കോടും പാലക്കാടും രണ്ടാം സ്ഥാനവും പങ്കിട്ടു. ഇടുക്കി കല്ലാര്‍ ജി എഛ് എസ് എസ് 56 പോയിന്റുമായി സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കൊല്ലം തഴവ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ടാം സ്ഥാനത്തെത്തി. പത്തനംതിട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 36 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി.

സംസ്‌കൃതോത്സവത്തില്‍ 80 പോയിന്റുമായി കണ്ണൂരും എറണാകുളവും കാസര്‍ക്കോടും മലപ്പുറവും ചാമ്പ്യന്‍പട്ടം പങ്കിട്ടു. കോഴിക്കോടും കൊല്ലവുമാണ് രണ്ടാം സ്ഥാനത്ത്. അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളിലും സംസ്‌കൃതോത്സവത്തില്‍ 16 ഇനങ്ങളിലുമായിരുന്നു മത്സരം.