കലോത്സവ വിധിനിര്‍ണയത്തില്‍ അട്ടിമറി; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted on: January 21, 2017 11:59 pm | Last updated: January 22, 2017 at 5:37 am
SHARE

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഹയര്‍ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ വിധിനിര്‍ണയം അട്ടിമറിച്ചുവെന്ന പരാതിയിലാണ് വിജിലന്‍സ് ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നൃത്ത അധ്യാപകന്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചുവെന്നാണ് പരാതി.

ഹയര്‍സെക്കന്‍ഡറി കുച്ചുപ്പുടി മത്സരത്തില്‍ പങ്കെടുത്ത നാല് ടീമുകളെ പരിശീലിപ്പിച്ചത് ഈ അധ്യാപകനാണ്. താന്‍ പരിശീലിപ്പിച്ച കുട്ടികള്‍ക്ക് എ ഗ്രേഡ് ഉറപ്പ് വരുത്താന്‍ ഇയാള്‍ വിധികര്‍ത്താക്കള്‍ക്ക് കൈക്കൂലി നല്‍കിയതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ ഡിവൈഎസ്പി എ വി പ്രദീപിനാണ് അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here